കണ്ണൂർ: ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പ് റസ്ക്യൂ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ജൂണ്‍ 16ന് രാവിലെ 10.30ന് കണ്ണൂര്‍ മാപ്പിളബേ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ വാക് ഇൻ ഇന്റര്‍വ്യൂ നടത്തും. കേരള മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച മത്സ്യത്തൊഴിലാളികളും, നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ പരിശീലനം ലഭിച്ചവരും, കണ്ണൂര്‍ ജില്ലയില്‍ സ്ഥിര താമസക്കാരുമായവര്‍ക്ക് പങ്കെടുക്കാം.
കടല്‍രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുൻഗണന. താല്‍പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം എത്തുക.ഫോണ്‍: 0497 2732487, 9496007039.