തിരുവനന്തപുരം:ബിജെപി സംഘടന ജനറല്‍ സെക്രട്ടറി എം.ഗണേശനെ സ്ഥാനത്തുനിന്ന് നീക്കി. ആര്‍എസ്‌എസിൻ്റെ നിര്‍ദ്ദേശം അനുസരിച്ച് പാലോട് ചേര്‍ന്ന ത്രിദിന പ്രാന്തകാര്യ പ്രചാരക് ബൈഠക്ക് ആണ് തീരുമാനമെടുത്തത്.
സഹസംഘടന സെക്രട്ടറിയായിരുന്ന കണ്ണൂര്‍ സ്വദേശി കെ സുഭാഷ് പുതിയ സംഘടന ജനറല്‍ സെക്രട്ടറിയാകും. എം ഗണേശനെതിരെ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥാനചലനം. സംഘടന നിലപാടില്‍ നിന്ന് എം. ഗണേശൻ വ്യതിചലിച്ചുവെന്ന് ആര്‍എസ്‌എസ് വിലയിരുത്തി.