TechTRENDING

യൂട്യൂബില്‍നിന്ന് വരുമാനം ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് സന്തോഷ വാര്‍ത്ത! നിബന്ധനകളില്‍ ഇളവ് വരുത്തി യൂട്യൂബ്

ന്യൂയോർക്ക്: യൂട്യൂബിൽ നിന്നും എങ്ങനെ വരുമാനം ഉണ്ടാക്കാം എന്ന് ആലോചിക്കുന്നവർ ഏറെയുണ്ട് നമ്മുക്ക് ചുറ്റും. ഇത്തരത്തിലുള്ളവർക്ക് സന്തോഷ വാർത്തയാണ് യൂട്യൂബിൻറെ പുതിയ അറിയിപ്പ്. യൂട്യൂബ് അക്കൌണ്ട് ആരംഭിച്ച് അതിൽ വീഡിയോകൾ ഇട്ട് തുടങ്ങിയാൽ അതിൽ നിന്നും വരുമാനം ലഭിക്കണമെങ്കിൽ ചില നിബന്ധനകൾ ഉണ്ട്. എന്നാൽ ഈ നിബന്ധനകളിൽ യൂട്യൂബ് ഇളവ് വരുത്തിയെന്നാണ് പുതിയ വാർത്ത.

നിലവിൽ ഒരു യൂട്യൂബ് കണ്ടൻറ് ക്രിയേറ്റർക്ക് പണം ലഭിക്കണമെങ്കിൽ ആയിരം സബ്സ്ക്രൈബേഴ്സ്, ഒരു വർഷത്തിനിടെ 4000 മണിക്കൂർ കാഴ്ചകൾ, അല്ലെങ്കിൽ 90 ദിവസത്തിനിടെ ഒരു കോടി ഷോർട്​സ് വ്യൂ എന്നിങ്ങനെയാണ് വേണ്ടത്. എന്നാൽ യൂട്യൂബ് നോർത്ത് അമേരിക്കയിൽ ഈ നിബന്ധനകളിൽ ചെറിയ മാറ്റം വരുത്തി. ഇത് പ്രകാരം പണം ലഭിക്കാൻ ചാനലിലെ മൂന്ന് വീഡിയോകൾ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ചകൾ അല്ലെങ്കിൽ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ നേടിയിരിക്കണം ഒപ്പം ആയിരം സബ്സ്ക്രൈബേഴ്സ് എന്നത് 500 ആക്കി.

Signature-ad

അതേ സമയം യുഎസ്, കാനഡ എന്നിവിടങ്ങളിൽ നിലവിലുള്ള ഈ നിബന്ധനകൾ ഇന്ത്യ പോലുള്ള വിപണിയിലേക്ക് അടുത്തുതന്നെ വന്നേക്കാം എന്നാണ് വിവരം. പക്ഷെ യൂട്യൂബ് വീഡിയോകളുടെയും, ക്രിയേറ്റർമാരുടെ കാര്യത്തിൽ വലിയ വർദ്ധനവ് കാണിക്കുന്ന ഇന്ത്യൻ വിപണിയിൽ പെട്ടെന്നൊരു ഇളവ് യൂട്യൂബ് നൽകുമോ എന്ന സംശയവും നിലവിലുണ്ട്. പ്രധാനമായും യൂട്യൂബിന് ലോക വിപണിയിൽ ടിക് ടോക് അല്ലെങ്കിൽ ഇൻസ്റ്റ റീൽസ് പോലുള്ള ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനും മികച്ച കണ്ടൻറ് ക്രിയേറ്റേർസിനെ ആകർഷിക്കാനുമാണ് ഈ മാറ്റം എന്നാണ് വിവരം.

അതായത് ചാനലിലെ മൂന്ന് വീഡിയോകൾ എങ്കിലും ഒരു വർഷത്തിനിടെ 3000 മണിക്കൂർ കാഴ്ച മതിയെന്നത്. ക്രിയേറ്റർമാർക്ക് സമയം എടുത്ത് മികച്ച കണ്ടൻറ് കണ്ടെത്താൻ സാവകാശം നൽകും എന്നാണ് യൂട്യൂബ് പ്രതീക്ഷിക്കുന്നത്. ഇതോടെ കണ്ടൻറ് നിലവാരം വർദ്ധിപ്പിക്കാം എന്നും യൂട്യൂബ് കരുതുന്നു. അതേ സമയം ചെറുവീഡിയോ പ്ലാറ്റ്ഫോമുകളുടെ വെല്ലുവിളി നിയന്ത്രിക്കാൻ 90 ദിവസത്തിനുള്ളിൽ 30 ലക്ഷം ഷോർസ് വ്യൂ എന്നത് ആക്കിയിട്ടുണ്ട്. അത് ഇത്തരം വീഡിയോകളുടെ എണ്ണം വർദ്ധിപ്പിക്കും എന്നാണ് ഗൂഗിൾ പാരൻറ് കമ്പനി ആൽഫബെറ്റിൻറെ കീഴിൽ പ്രവർത്തിക്കുന്ന യൂട്യൂബ് കരുതുന്നു.

Back to top button
error: