അഹമ്മദാബാദ്:ബിപര്‍ജോയി ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കൊടുങ്കാറ്റായി ഗുജറാത്ത് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറയിച്ചു.ഇതോടെ ഗുജറാത്തിലെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിരക്കയാണ്.
പശ്ചിമ റെയില്‍വേയുടെ 69 ട്രെയിനുകൾ റദ്ദാക്കിയതായി റയില്‍വേ അറിയിച്ചു. 33 ട്രെയിനുകൾ വഴി തരിച്ചു വിട്ടു. 27 എണ്ണം ഭാഗികമായി സര്‍വീസ് നടത്തും.തെക്ക് പടിഞ്ഞാറൻ ജില്ലകളില്‍ നിന്ന് 4,500 പേരേ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് ബോട്ടുകളാണ് തീരത്ത് അടുപ്പിച്ചത്.ജാഖ്വ തുറമുഖം അടച്ചു. കച്ച് മേഖലയിലെമ്ബാടും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.