KeralaNEWS

ഇടുക്കി ജില്ലയ്ക്ക് ആശ്വാസമായി ട്രെയിന്‍ സര്‍വീസ് നാളെമുതൽ

ഇടുക്കി:ബോഡിനായ്ക്കന്നൂരിൽ നിന്നും നാളെ മുതൽ ട്രെയിന്‍  ഓടിത്തുടങ്ങും.ചെന്നൈ-ബോഡിനായ്‌ക്കന്നൂർ റൂട്ടിലാണ്  സർവീസ്. ഇതോടെ ഇടുക്കി ജില്ലക്കാരുടെ യാത്രക്ലേശത്തിനും പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്.
ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ നിന്ന് 35 കിലോമീറ്റർ സഞ്ചരിച്ചാൽ ബോഡിനായ്‌ക്കന്നൂർ റെയിൽവേ സ്റ്റഷനിലെത്താനാകും. റെയിൽവേ ലൈനില്ലാത്ത ഇടുക്കിയുടെ ഏറ്റവും അടുത്ത റെയിൽവേ സ്‌റ്റേഷനാണ് ബോഡിനായ്‌ക്കന്നൂർ. കട്ടപ്പനയിൽ നിന്ന് 60 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താനാവവും. പുതിയ ട്രെയിൻ സർവീസ് നടത്തുന്നതോടെ ശബരിമല, മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ലളിതമാകുമെന്നത് ഉറപ്പ്.
മധുര, തേനി വഴിയുള്ള ട്രെയിൻ ചെന്നൈയിൽ നിന്ന് കേന്ദ്രമന്ത്രി എൽ. മുരുകൻ ഫ്‌ളാഗ് ഓഫ് ചെയ്യും. അന്നേ ദിവസം രാത്രി 8.30-ന് ട്രെയിൻ നമ്പർ 20602 മധുര-എംജിആർ ചെന്നൈ സെൻട്രൽ എക്‌സ്പ്രസ് ബോഡിനയ്‌ക്കന്നൂരിൽ നിന്നും ട്രെയിൻ നമ്പർ 06702 തേനി-മധുര അൺറിസേർവ്ഡ് സ്‌പെഷ്യൽ ട്രെയിൻ രാത്രി 8.45-നും പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി.
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ചെന്നൈയിൽ നിന്ന് ബോഡിനായ്‌ക്കന്നൂരിലേക്കും ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും വരുംവിധമാണ് സർവീസ് നിശ്ചയിച്ചിരിക്കുന്നത്. ഉസിലംപെട്ടി, ആണ്ടിപെട്ടി, തേനി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. എല്ലാ ദിവസവും മധുര-ബോഡിനായ്‌ക്കന്നൂർ റൂട്ടിൽ അൺറിസർവ്ഡ് എക്‌സ്പ്രസ് ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.

Back to top button
error: