പ്രശസ്ത മലയാളി നടി അംബികാ റാവു ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു. 2017 മുതൽ കിഡ്നി തകരാറ് മൂലം ചികിത്സയിലാണ് അംബികാ റാവു. ആഴ്ചയിൽ രണ്ടുദിവസം ഡയാലിസിസ് വേണം.
” ഡയാലിസിസ് എന്നെ വല്ലാതെ ആരോഗ്യപരമായി ബാധിക്കുന്നു. ജോലി ചെയ്യാൻ പോകാൻ വയ്യ. കോവിഡ്ക്കാലം ആയതിനാൽ സാഹചര്യവും അനുവദിക്കുന്നില്ല. ചികിത്സയുമായി മുന്നോട്ടുപോകണമെങ്കിൽ പണം വേണം. “അംബികാ റാവു പറയുന്നു.
മൂന്നുമാസം മുമ്പ് അംബികയുടെ സഹോദരൻ അജിത്ത് വാര്യർക്ക് സ്ട്രോക്ക് വന്നത് മൂലം തളർന്നു കിടപ്പാണ്. ഒരു മാസം അറുപതിനായിരം രൂപയുടെ ചികിത്സ ചെലവാണ് വരുന്നത്.
കുമ്പളങ്ങി നൈറ്റ്സ്, മീശമാധവൻ, അനുരാഗ കരിക്കിൻ വെള്ളം തുടങ്ങിയ സിനിമകളിൽ അംബിക അഭിനയിച്ചിട്ടുണ്ട്. വെള്ളിനക്ഷത്രം, തൊമ്മനും മക്കളും, സോൾട്ട് ആൻഡ് പേപ്പർ, രാജമാണിക്യം എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു.