KeralaNEWS

നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി, പ്രണയിച്ച് വിവാഹിതയായ പെൺകുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

   കണ്ണൂരിലെ കതിരൂരില്‍ പ്രണയിച്ച് വിവാഹിതയായ ഐടി പ്രൊഫഷനലായ നവവധുവിനെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ പരാതി. കതിരൂര്‍ ഗവ, ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മേഘ (28) എന്ന യുവതിയുടെ മൃതദേഹം കാണപ്പെട്ടത്.

സംഭവത്തില്‍ യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ കതിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വീടിന്റെ രണ്ടാംനിലയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Signature-ad

രണ്ടു മാസം മുമ്പാണ് മേഘ വിവാഹിതയായത്. കതിരൂരിലെ ജിംനേഷ്യം ഇന്‍സ്ട്രക്റ്റര്‍ സചിനാണ് യുവതിയുടെ ഭര്‍ത്താവ്. ഇരുവരും സചിന്റെ മാതാവിനൊപ്പം കതിരൂര്‍ സ്‌കൂളിന് സമീപത്തെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഉടന്‍ തന്നെ തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മേഘയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂരില്‍ ജന്മദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ തിരികെ എത്തിയതിനു ശേഷമായിരുന്നു സംഭവം. കുടുംബവഴക്കാണ് മരണകാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഭര്‍തൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്ന് പരാതിയില്‍ പറയുന്നു. കതിരൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ സോഫ് റ്റ് വെയര്‍ ജീവനക്കാരിയാണ് മേഘ.

Back to top button
error: