IndiaNEWS

ആസാമില്‍ ബി.ജെ.പി വനിതാ നേതാവിന്റെ മൃതദേഹം റോഡരികിൽ

ദിസ്പൂർ:ആസാമില്‍ ബി.ജെ.പി വനിതാ നേതാവിന്റെ മൃതദേഹം ദേശീയപാതയ്ക്ക് സമീപം കണ്ടെത്തി.ബി.ജെ.പി ഗോല്‍പാര ജില്ല സെക്രട്ടറിയായ ജൊനാലി നാഥാണ് കൊല്ലപ്പെട്ടത്.

ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാത17-ലെ കൃഷ്ണായ സല്‍പാര്‍ മേഖലയില്‍ നിന്ന് നാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഞാ‍യറാഴ്ച ഉച്ചകഴിഞ്ഞ് ഇസ്ലാംപുരിലേക്ക് പുറപ്പെട്ട നാഥിനെ കാണാനില്ലെന്ന് കാട്ടി പിറ്റേന്നു തന്നെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

 

Signature-ad

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് ബിജെപി ‍ഗോല്പാര ഓഫീസിന് സമീപം വച്ചാണ് നാഥിനെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Back to top button
error: