IndiaNEWS

റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു; യുവമോഡലിന് ദാരുണാന്ത്യം

ന്യൂഡല്‍ഹി:  നോയിഡയില്‍ ഫാഷന്‍ ഷോയിലെ റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍വീണ് യുവ മോഡല്‍ മരിച്ചു. ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. ഫിലിം സിറ്റി മേഖലയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. പരുക്കേറ്റ ബോബി രാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍ഷിക ചോപ്രയാണ് (24) മരിച്ചത്.

കേസെടുത്ത പോലീസ് ഇരുമ്പ് തൂണ്‍ സ്ഥാപിച്ചയാള്‍ ഉള്‍പ്പെടെയുള്ള സംഘാടകരെയും ചോദ്യം ചെയ്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചുവെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Back to top button
error: