പുനലൂർ:തെന്മലക്ക് സമീപം ഉറുകുന്നില്‍ കനാലിലേക്ക് പിക്കപ്പ് വാൻ മറിഞ്ഞ് രണ്ട് തൊഴിലാളികൾ മരിച്ചു.അഞ്ച് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കല്ലട ജലസേചന പദ്ധതിയുടെ വലതുകാര കനാലില്‍ ഉറുകുന്ന് കനാല്‍ പാലത്തിന് സമീപമായിരുന്നു അപകടം.
ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് സമീപം ഒരു വീട് കോണ്‍ക്രീറ്റിന് കരുനാഗപ്പള്ളിയില്‍ നിന്നും വന്ന തൊഴിലാളികളാണ് അപകടത്തിലായത്. നിയന്ത്രണം വിട്ട പിക്കപ്പ് റോഡിന്റ കട്ടിങ് തകര്‍ത്തു 75 അടിയോളം താഴ്ചയുള്ള കനാലിലേക്ക് മറിയുകയായിരുന്നു.