ന്യൂഡൽഹി:രാജ്യത്തിന്റെ കടം മൂന്നു മടങ്ങ് വര്‍ധിച്ച് 155 ലക്ഷം കോടി രൂപയായതായി റിപ്പോർട്ട്.
2014ല്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടിയായിരുന്നു.എന്നാലതു നിലവില്‍ 155 ലക്ഷം കോടിയായി. മോദി സര്‍ക്കാരിന്‍റെ സാമ്ബത്തിക കെടുകാര്യസ്ഥതയാണു നിലവിലെ സാമ്ബത്തികാവസ്ഥയുടെ കാരണമെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് ആരോപിച്ചു.സമ്ബദ്വ്യവസ്ഥയെക്കു റിച്ചു ധവളപത്രം ഇറക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
67 വര്‍ഷത്തിനിടെ 14 പ്രധാനമന്ത്രിമാരുടെ കീഴില്‍ ഇന്ത്യയുടെ കടം 55 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ നരേന്ദ്ര മോദി 100 ലക്ഷം കോടി രൂപയായി ഇതു വര്‍ധിപ്പിച്ചുവെന്നും സുപ്രിയ പറഞ്ഞു.