KeralaNEWS

ആട്ടയിൽ പുഴുക്കളരിക്കുന്ന വാർത്ത നൽകിയ ഓൺലൈൻ ന്യൂസ്‌ ചാനലിൽ സിവിൽ സപ്ലൈസിന്റെ റെയ്ഡ്, പത്ര പ്രവർത്തക സംഘടന പ്രതിഷേധിച്ചു.

തൃശൂർ : സിവിൽ സപ്ലൈസ് വിതരണം ചെയ്ത ആട്ടപ്പൊടിയിൽ പുഴുക്കളരിക്കുന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഓൺലൈൻ ചാനലായ എനി ടൈം ന്യൂസിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയ സിവിൽ സപ്ലൈസിന്റെ പ്രതികാര നടപടിയിൽ പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു.

വടക്കാഞ്ചേരി എനി ടൈം ന്യൂസിന്റെ ഓഫീസിൽ കഴിഞ്ഞ ദിവസമാണ് അതീവ നാടകീയമായ സംഭവം അരങ്ങേറിയത്. സിവിൽ സപ്ലൈസ് വിതരണം ചെയ്ത ആട്ടപ്പൊടിയുടെ പാക്കറ്റിൽ പുഴുക്കളുടെ സാന്നിധ്യം കണ്ടത്തിയ സംഭവം നാട്ടുകാരുടെ ബൈറ്റ് സഹിതം ചാനൽ റിപ്പോർട്ട് ചെയ്തതിന്റെ അടുത്ത ദിവസമാണ് സിവിൽ സപ്ലൈസ് ഓഫീസർ കണ്ണന്റെ നേതൃത്വത്തിലുള്ള സിവിൽ സപ്ലൈസ് സംഘം ചാനലിന്റെ ഓഫീസിലെത്തി മണിക്കൂറുകളോളം റെയ്ഡ് നടത്തിയത്.

Signature-ad

എന്നാൽ ഒന്നും കണ്ടെത്താവാതെ സംഘം മടങ്ങുകയായിരുന്നു.

വാർത്താ ചാനലുകളിൽ സിവിൽ സപ്ലൈസ് റെയ്ഡ് നടത്തുന്നത് കേട്ടുകേൾവി ഇല്ലാത്ത സംഭവമാണെന്നും വാർത്ത നൽകിയ വൈരാഗ്യം തീർക്കാനാണ് ഇത്തരമൊരു നടപടിക്ക് സിവിൽ സപ്ലൈസ് മുതിർന്നതെന്നും വിഷയം ഗൗരവത്തോടെ കാണേണ്ടതാണെന്നും പത്ര പ്രവർത്തക അസോസിയേഷൻ യോഗം വിലയിരുത്തി.

സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് ജി ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, വൈസ് പ്രസിഡന്റുമാരായ സലിം മൂഴിക്കൽ, ബേബി കെ ഫിലിപ്പോസ് തുടങ്ങിയവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സിവിൽ സപ്ലൈസിന്റെ പ്രതികാര നടപടിയിൽയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുത്ത ദിവസം തന്നെ സിവിൽ സപ്ലൈസ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ തീരുമാനമായി.

Back to top button
error: