KeralaNEWS

കനത്ത മഴ: ആലപ്പുഴയിൽ ഏഴ് വീടുകൾ തകർന്നു; തൃശൂരിൽ മിന്നൽ ചുഴലി

ആലപ്പുഴ:കനത്ത മഴയിലും കാറ്റിലും മരംവീണ് ആലപ്പുഴ ജില്ലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. ആളപായം ഉണ്ടായിട്ടില്ല.
അമ്ബലപ്പുഴ വില്ലേജില്‍ നാലും കോമളപുരം, തകഴി, ചെറുതന വില്ലേജുകളിലായി മൂന്ന് വീടുകളുമാണ് ഭാഗികമായി തകര്‍ന്നത്. നാശനഷ്ടം കണക്കായിട്ടില്ല.

ചിലയിടത്ത് മരം കടപുഴകി വൈദ്യുതിബന്ധവും തടസപ്പെട്ടു. ഇവ പുനസ്ഥാപിക്കാൻ കെഎസ്‌ഇബി ശ്രമങ്ങള്‍ തുടരുകയാണ്.

അതേസമയം തൃശൂർ അരിമ്പൂർ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ വൈകിട്ടുണ്ടായ മിന്നല്‍ ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.
മനക്കൊടി ആശാരിമൂലയില്‍ ഹോട്ടലിനു മുകളിലേക്ക് മരം കടപുഴകി വീണെങ്കിലും ആളപായമില്ല.വൈകിട്ട് അഞ്ചോടെയുണ്ടായ മിന്നല്‍ചുഴലിയിലാണ് നാശനഷ്ടം.തത്രത്തില്‍ പൊൻമാണി എന്നയാളുടെ ചായക്കട മരം വീണു തകര്‍ന്നു. ഈ സമയം ഇയാള്‍ പുറത്തേക്ക് പോയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Back to top button
error: