തൃശൂർ: കാലവർഷത്തിന്റെ വരവറിയിച്ച് തൃശൂരിലും ഇടുക്കിയിലും കനത്ത മഴ.നേരത്തെ തന്നെ കോഴിക്കോട് ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ കാലവർഷം കരുത്താർജ്ജിച്ചിരുന്നു.
തൃശൂരിൽ റോഡുകളില്‍ പലയിടത്തും വെള്ളം കയറി.നാശനഷ്ടങ്ങളോ അപകടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും മഴയത്ത് ഏറെ ബുദ്ധിമുട്ടി.
ഇടുക്കി ജില്ലയില്‍ പല ഭാഗങ്ങളിലും രണ്ടു ദിവസമായി മഴ പെയ്യുന്നുണ്ട്. തൊടുപുഴയിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ചെറുതോണിയടക്കമുള്ള മേഖലയിലും വ്യാഴാഴ്ച മഴ പെയ്തു. വരും ദിവസങ്ങളില്‍ ജില്ലയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത.12 വരെ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച പത്തനംതിട്ടയിൽ ഇനിയും കാലവർഷം സജീവമായിട്ടില്ല.ഒറ്റപ്പെട്ട മഴ പലയിടങ്ങളിലും ലഭിക്കുന്നുണ്ടെങ്കിലും ന്യൂനമർദ്ദത്തിന്റെ ഭാഗമായിട്ടുള്ള മഴയാണ് ഇപ്പോൾ ലഭിക്കുന്നത്.