ഇടുക്കി: ചെന്നൈ–ബോഡിനായ്ക്കന്നൂര്‍ ട്രെയിൻ സര്‍വീസ് ജൂൺ 15ന് തുടങ്ങും.
ചെന്നൈയില്‍നിന്ന് മധുര, തേനി വഴിയുള്ള ട്രെയിൻ കേന്ദ്രമന്ത്രി എല്‍ മുരുകൻ ഫ്ലാഗ് ഓഫ് ചെയ്യും.ഇടുക്കി പൂപ്പാറയില്‍നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം.ഇടുക്കി ജില്ലക്കാർക്കും വിനോദസഞ്ചാരി കള്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പാത ഏറെ സൗകര്യപ്രദമാകും.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ചെന്നൈ മധുര, തേനി വഴി ബോഡിനായ്ക്കന്നൂരിലും അവിടെനിന്ന് എളുപ്പത്തില്‍ മൂന്നാര്‍, തേക്കടി ഉള്‍പ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമെത്താം. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഗുണംചെയ്യും. മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും എളുപ്പമാകും.