KeralaNEWS

പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും പോക്സോ കേസിൽ അറസ്റ്റിലായി

പുല്‍പ്പള്ളി: പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയ അദ്ധ്യാപകൻ വീണ്ടും സമാന രീതിയിലുള്ള കുറ്റത്തിന് അറസ്റ്റിലായി.
പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ആനപ്പാറ താഴേത്തടത്തു
റീജോ  ജോസ് (32)നെ പുല്‍പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂണ്‍ രണ്ടിനാണ്‌ കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ സെന്റര്‍ അദ്ധ്യാപകനായ ഇയാള്‍ ട്യൂഷൻ സെന്ററില്‍ വച്ച്‌ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇയാള്‍ സമാന സ്വഭാവമുള്ള കുറ്റങ്ങള്‍ ചെയ്തതിന് ജാമ്യത്തിലിറങ്ങി വിചാരണനേരിടുന്ന ആളാണ്. വീണ്ടും സമാന സ്വഭാവമുള്ള കുറ്റകൃത്യം ചെയ്തതിനാല്‍ നേരത്തെയുള്ള കേസില്‍ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചു വരുന്നുണ്ട്.

Back to top button
error: