IndiaNEWS

പനിക്കും ചുമയ്ക്കും നൽകുന്നവയടക്കം 14 മരുന്നുകൾ നിരോധിച്ചു, ഏതൊക്കെ എന്നറിയുക  

  പനിക്കും ചുമയ്ക്കും നൽകുന്നവ അടക്കം 3 പതിറ്റാണ്ടിലേറെയായി ഇന്ത്യയിൽ ഉപയോഗിക്കുന്ന 14 മരുന്നുകൾ ആരോഗ്യ മന്ത്രാലയം നിരോധിച്ചു.

വേണ്ടത്ര ഫലം ചെയ്യുന്നില്ല, ഉപയോഗിക്കുന്നതു മൂലമുണ്ടാകുന്ന ദോഷഫലങ്ങൾ എന്നിവ പരിഗണിച്ചാണു തീരുമാനം. ഇപ്പോൾ പൂർണമായും നിരോധിച്ച 14 ഫിക്സ്ഡ് ഡോസ് കോമ്പിനേഷൻസ് (എഫ്ഡിസി) അടക്കം 344 എണ്ണത്തിന്റെ നിരോധനം 2016 ൽ തന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Signature-ad

വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇന്ത്യൻ വിപണിയിൽ മരുന്നു വിൽക്കാൻ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സി.ഡി.എസ്‍.സി.ഒ) അനുമതി വേണം. എന്നാൽ, സംസ്ഥാന തലത്തിൽ ലൈസൻസ് വാങ്ങിയായിരുന്നു പല കമ്പനികളും മരുന്നുൽപാദനം നടത്തിയിരുന്നത്.

ഇതു ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെത്തിയ ഹർജിയെ തുടർന്നാണ് 344 എണ്ണം നിരോധിക്കാൻ  ശുപാർശ ചെയ്തത്

നിരോധിച്ച എഫ്ഡിസിയും ഉപയോഗവും.

നിമിസ്ലൈഡ്+ പാരസെറ്റമോൾ: വേദനസംഹാരി.

അമോക്സിലിൻ+ ബ്രോംഹെക്സിൻ: കഫക്കെട്ട് കുറയ്ക്കാനും മറ്റും, ശ്വാസകോശ ചികിത്സയിൽ.

ഫോൽകോഡിൻ+പ്രോമെഥസിൻ:     വരണ്ട ചുമ, ഛർദി തുടങ്ങിയ സാഹചര്യങ്ങളിൽ.

പാരസെറ്റമോൾ+ബ്രോംഹെക്സിൻ+ഫിനൈൽഎഫ്രിൻ+ക്ലോർഫിനറമിൻ+ഗ്വായിഫെനിസിൻ:                     ജലദോഷപ്പനിക്കും മറ്റും.

സാൽബുട്ടമോൾ+ ബ്രോംഹെക്സിൻ: ശ്വാസകോശ ചികിത്സയ്ക്ക്

Back to top button
error: