KeralaNEWS

നഴ്സിംഗ്‌, പാരാമെഡിക്കല്‍  പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

നാട്ടിലും വിദേശത്തും വലിയ തൊഴിലവസരങ്ങളുള്ള നഴ്സിംഗ്‌, പാരാമെഡിക്കല്‍ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.

അപേക്ഷാ ക്രമം

എല്‍.ബി.എസ് സെന്ററിനാണ് പ്രവേശന ചുമതല. ഓണ്‍ലൈൻ ആയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പ്രോസ്പെക്ടസ്, വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2013 ജൂലൈ 3 ആണ്. എന്നാല്‍ അപേക്ഷാ ഫീസ് ഒടുക്കാൻ ജൂണ്‍ 30 വരെയേ അവസരമുള്ളൂ. ജനറല്‍, എസ്.ഇ.ബി.സി. വിഭാഗങ്ങള്‍ക്ക് 800/- രൂപയും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 400/- രൂപയുമാണ് അപേക്ഷാ ഫീസ്. ഫീസ് ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച്‌ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അടക്കാനവസരമുണ്ട്.

Signature-ad

വിവിധ പ്രോഗ്രാമുകള്‍

  • 1.ബി.എസ്.സി. നഴ്സിംഗ്
  • 2.ബി.എസ്.സി. എം.എല്‍.റ്റി
  • 3.ബി.എസ്.സി. പെര്‍ഫ്യൂഷൻ ടെക്നോളജി
  • 4 ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി
  • 5.ബി.എസ്.സി. ഒപ്റ്റോമെടി
  • 6. ബി.പി.റ്റി.
  • 7.ബി.എ.എസ്സ് എല്‍.പി.
  • 8.ബി.സി.വി.റ്റി.
  • 9.ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി
  • 10.ബി.എസ്.സി ഒക്കുപേഷണല്‍ തെറാപ്പി
  • 11.ബി.എസ്.സി. മെഡിക്കല്‍ ഇമേജിംഗ് ടെക്നോളജി
  • 12.ബി.എസ്.സി. മെഡിക്കല്‍ റേഡിയോ തെറാപ്പി ടെക്നോളജി
  • 13. ബി.എസ്.സി. ന്യൂറോ ടെക്നോളജി

അടിസ്ഥാന യോഗ്യത

അപേക്ഷാര്‍ത്ഥികള്‍ 2018 ഡിസംബര്‍ 31 ന് 17 വയസ് പൂര്‍ത്തീകരിച്ചവരായിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയര്‍ന്ന പ്രായപരിധി 31 വയസ്സാണ്. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സര്‍വ്വീസ് ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല. ബി.എസ്. സി.(എം.എല്‍.പി.), ബി.എസ്.സി.(ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സര്‍വ്വീസ് കോട്ടയിലേയ്ക്കുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് 11.12.2023 ല്‍ പരമാവധി 46 വയസ്സു വരെയാകാം. ബി.എസ്.സി നഴ്സിംഗ്, മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സയൻസ് സ്ട്രീമിലുള്ള കേരള ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്റെ ഹയര്‍ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണം. ചില കോഴ്സുകള്‍ക്ക് പഠിച്ച വിഷയങ്ങളില്‍ (സയൻസ്) നിന്ന് വ്യത്യാസങ്ങളാകാം.

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ സമര്‍പ്പണത്തിനും: www.lbscentre.kerala.gov.in

ഫോണ്‍: 04712560363, 04712560364

Back to top button
error: