KeralaNEWS

എസ്എഫ്ഐ നേതാവ് ആർഷോയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം: മാര്‍ക് ലിസ്റ്റ് വിവാദത്തില്‍ ഡിജിപിക്ക് പരാതി നല്‍കി എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ.

എഴുതാത്ത പരീക്ഷ പാസായെന്ന വിവാദത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്ന ആര്‍ഷോയുടെ പരാതിയില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

 

Signature-ad

കൊച്ചി കമ്മീഷണർക്കാണ് അന്വേഷണ ചുമതല.അന്വേഷിച്ച്‌ തുടര്‍നടപടി സ്വീകരിക്കാന്‍ ഡിജിപി കമ്മീഷണർക്ക് നിര്‍ദേശം നല്‍കി.വ്യാജരേഖ ചമച്ചതില്‍ പങ്കില്ലെന്ന് ആര്‍ഷോ നേരത്തെ അറിയിച്ചിരുന്നു.

Back to top button
error: