അമ്മ വിദ്യയുടെ മാതാപിതാക്കളെ കാണണമെന്ന് ശാഠ്യംപിടിച്ച ആറുവയസ്സുകാരി മകളെ മഴുവിന് വെട്ടിക്കീറിയ അച്ഛൻ.മാവേലിക്കര പുന്നമ്മൂട്ടി ല്‍ ആറ് വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയ മഹേഷിനെ പോലീസ് ജീപ്പിൽ നിന്നും വലിച്ചിറക്കി തീർത്തേനേം ആ നാട്ടുകാർ.വൻ പോലീസ് പടയാണ് അയാളെ അവിടെ നിന്നും രക്ഷിച്ചുകൊണ്ട് പോയത്.
മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മഹേഷ് നാല് വര്‍ഷം കൊണ്ട് സ്വന്തം കുടുംബത്തെ തകര്‍ത്ത് തരിപ്പണമാക്കിയവനാണ്.ആറു വയസുകാരിയും സ്വന്തം മകളുമായ നക്ഷത്ര എന്ന കുട്ടിയെ ഇന്നലെ അതിദാരുണമായി മഴു ഉപയോഗിച്ച് ഇയാള്‍ വെട്ടി കൊലപ്പെടുത്തി.രണ്ട് വര്‍ഷം മുൻപ് ഭാര്യ ഇയാളുടെ ശല്യം സഹിക്കാനാവാതെ ആത്മഹത്യ ചെയ്തു.നാല് വര്‍ഷം മുൻപ് അച്ചൻ ട്രെയിൻ തട്ടി മരണപ്പെട്ടു.അന്ന് അപകട മരണം എന്ന് പറഞ്ഞെങ്കിലും, ഇപ്പോള്‍ സംശയം, അതും ആത്മഹത്യ തന്നെ ആകുമെന്നാണ്. കുട്ടിക്കൊപ്പം വെട്ടേറ്റ ഇയാളുടെ അമ്മ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സയിലാണ്.
മകന്റെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മ സുനന്ദ അപകട നില തരണം ചെയ്തിട്ടുണ്ട്.കൃത്യംകഴിഞ്ഞ് മഴുവുമായി വീടിനു മുന്നിലെ റോഡില്‍ നിലയുറപ്പിച്ച മഹേഷിൽ നിന്ന് ആക്രമണം ഭയന്ന് പലരും ഒഴിഞ്ഞുമാറിപ്പോകുകയായിരുന്നു.വി വരമറിഞ്ഞ് വൻപോലീസ് സംഘം എത്തിയാണ് കൈയ്ക്ക് വെട്ടേറ്റ സുനന്ദയെയും ആക്രമണഭീഷണിയുമായി നിലയുറപ്പിച്ചിരുന്ന മഹേഷിനെയും ആശുപത്രിയിലേക്കു മാറ്റിയത്. നക്ഷത്രയുടെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതിനുശേഷം പോലീസ് വീടു സീല്‍ചെയ്തു.
മെഡിക്കല്‍ പരിശോധനയ്ക്കുശേഷം മാവേലിക്കര ജില്ലാ ആശുപത്രിയില്‍നിന്ന് മഹേഷിനെ പോലീസ് ജീപ്പിലേക്കു കയറ്റാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടയാൻ ശ്രമിച്ചിരുന്നു.സമീപത്ത് നിലയുറപ്പിച്ചിരുന്ന പോലീസ് സംഘമാണ് അയാളെ അവിടെ നിന്നും രക്ഷിച്ചുകൊണ്ട് പോയത്.
മഹേഷിന്റെ വിവാഹം ഒരു വനിതാ കോണ്‍സ്റ്റബിളുമായി ഉറപ്പിച്ചിരുന്നു.എന്നാല്‍ അടുത്തിടെ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച് അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അതിനുശേഷം ശല്യം തുടര്‍ന്നതോടെ മഹേഷിനെതിരേ പോലീസ് കേസുമെടുത്തിരുന്നു.അതിന് പിന്നാലെയാണ് ഈ സംഭവം.