KeralaNEWS

2023-’24 വര്‍ഷത്തിലെ ബി.എസ്സി. നഴ്സിങ്, പാരാമെഡിക്കല്‍ ബിരുദകോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ കോളേജുകളിലെ 2023-’24 വര്‍ഷത്തിലെ ബി.എസ്സി. നഴ്സിങ്, പാരാമെഡിക്കല്‍ ബിരുദകോഴ്സുകളിലേക്ക് അപേക്ഷിക്കാം.

കോഴ്സുകള്‍

  • ബി.എസ്സി. നഴ്സിങ്
  • ബി.എസ്സി. എം.എല്‍.ടി. (മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി)
  • ബി.എസ്സി. പെര്‍ഫ്യൂഷൻ ടെക്നോളജി
  • ബി.എസ്സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്നോളജി
  • ബി.എസ്സി. ഒപ്റ്റോമെട്രി
  • ബി.പി.ടി. (ഫിസിയോതെറാപ്പി)
  • ബി.എ.എസ്.എല്‍.പി. (ഓഡിയോളജി ആൻഡ് സ്പീച്ച്‌ ലാംഗ്വേജ് പാത്തോളജി)
  • ബി.സി.വി.ടി. (കാര്‍ഡിയോ വാസ്കുലര്‍ ടെക്നോളജി)
  • ബി.എസ്സി. ഡയാലിസിസ് ടെക്നോളജി
  • ബി.എസ്സി. ഒക്യൂപേഷണല്‍ തെറാപ്പി
  • ബി.എസ്സി. മെഡിക്കല്‍ ഇമേജിങ് ടെക്നോളജി
  • ബി.എസ്സി. മെഡിക്കല്‍ റേഡിയോതെറാപ്പി ടെക്നോളജി
  • ബി.എസ്സി. ന്യൂറോ ടെക്നോളജി
 
അപേക്ഷ
www.lbscentre.kerala.gov.in വഴി ജൂലായ് മൂന്നുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് ഓണ്‍ലൈൻ മുഖേനയോ അല്ലെങ്കില്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച്‌ ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖവഴിയോ ജൂണ്‍ 30 വരെ അടയ്ക്കാം. ജനറല്‍, എസ്.ഇ.ബി.സി. വിഭാഗത്തിന് 800 രൂപയും പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാഫീസ്. പ്രോസ്പെക്ടസ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

യോഗ്യത
ബി.എസ്സി. നഴ്സിങ്, ബി.എ.എസ്.എല്‍.പി. ഒഴികെ മറ്റ് പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്ലസ്ടു പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ വിജയിച്ചിരിക്കണം. കൂടാതെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, എന്നിവയ്ക്ക് മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഓരോന്നും പ്രത്യേകം പാസായിരിക്കണം.

Signature-ad

 

ബി.എ.എസ്.എല്‍.പി. കോഴ്സിന് പ്ലസ്ടു പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ്/കംപ്യൂട്ടര്‍സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി എന്നിവയ്ക്കു മൊത്തത്തില്‍ 50 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ ആയിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ്/കംപ്യൂട്ടര്‍സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്‌ട്രോണിക്സ്/സൈക്കോളജി എന്നിവ ഓരോന്നും പ്രത്യേകം വിജയിച്ചിരിക്കണം.കേരള വൊക്കേഷണല്‍ ഹയര്‍സെക്കൻഡറി പരീക്ഷ കേരള ഹയര്‍സെക്കൻഡറി പരീക്ഷയ്ക്ക് തത്തുല്യയോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.

 

പ്രായം: ഡിസംബര്‍ 31-ന് 17 വയസ്സ് പൂര്‍ത്തിയാകണം. ബി.എസ്സി. നഴ്സിങ് കോഴ്സിനുള്ള ഉയര്‍ന്ന പ്രായപരിധി 35 ആണ്. പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് സര്‍വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ ഒഴികെയുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ബി.എസ്സി.(എം.എല്‍.ടി.), ബി.എസ്സി. (ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സര്‍വീസ് ക്വാട്ടയിലേക്കുള്ള അപേക്ഷാര്‍ഥികള്‍ക്ക് 2023 ഡിസംബര്‍ 31-ന് പരമാവധി 46 വയസ്സും ആയിരിക്കണം. വിവരങ്ങള്‍ക്ക്: 0471 2560363, 364.

Back to top button
error: