IndiaNEWS

ഇതര മതവിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തു;കിണറ്റില്‍ ചാടി ജീവനൊടുക്കി സഹോദരിമാർ

തര മതവിഭാഗത്തില്‍പ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാര്‍ എതിര്‍ത്തതോടെ കിണറ്റില്‍ ചാടി ജീവനൊടുക്കി സഹോദരിമാര്‍.

തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം നടന്നത്. സഹോദരിമാരായ പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ് ആത്മഹത്യ ചെയ്തത്.തിരുപ്പൂര്‍ ജില്ലയിലെ കാങ്കേയത്തില്‍ ഒരു ടെക്സ്റ്റൈല്‍ മില്ലില്‍ ജോലി ചയ്യുകയായിരുന്നു ഇരുവരും. ഇവരോടൊപ്പം ജോലിചെയ്യുന്ന യുവാക്കളുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു.

 

Signature-ad

ഇരുവരുടെയും ബന്ധത്തെക്കുറിച്ച്‌ വീട്ടില്‍ അറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും മുസ്ലിം മത വിശ്വാസികളായ യുവാക്കളുമായുള്ള ബന്ധത്തെ എതിര്‍ക്കുകയായിരുന്നു.തുടർന്ന് വീടിന് സമീപം തന്നെയുള്ള കിണറ്റിൽ ചാടി ഇവർ ജീവനൊടുക്കുകയായിരുന്നു.

 

എന്നാല്‍, പ്രണയ ബന്ധത്തിന്റെ പേരില്‍ വഴക്കോ കലഹമോ ഉണ്ടായിട്ടില്ലെന്നാണ് യുവതികളുടെ ബന്ധുക്കള്‍ പറഞ്ഞു. കാമുകന്മാരെ വിവാഹം കഴിക്കാൻ അവരുടെ മാതാപിതാക്കള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഉറപ്പിച്ചതോടെ യുവതികള്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: