KeralaNEWS

ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മാനസിക രോഗിയല്ല, മദ്യപാനി

ആലപ്പുഴ: ആറു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.ഇയാൾ മാനസിക രോഗിയല്ലെന്നും സ്ഥിരം മദ്യപാനിയാണെന്നും നാട്ടുകാർ പറയുന്നു.ഇന്നലെ ഒട്ടുമിക്ക മാധ്യമങ്ങളും ഇയാൾ മാനസിക രോഗിയാണെന്ന തരത്തിലായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്

  ധാരാളം സ്വഭാവ വൈകൃതങ്ങള്‍ ഉള്ളയാളാണ് മഹേഷ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇയാളുടെ ഭാര്യ വിദ്യ മൂന്നുവര്‍ഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അടുത്തിടെ ഇയാള്‍ മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ മഹേഷിന്റെ സ്വഭാവ വൈകൃതത്തെക്കുറിച്ച്‌ അറിഞ്ഞതിനെത്തുടര്‍ന്ന് യുവതിയുടെ വീട്ടുകാര്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതായി നാട്ടുകാര്‍ പറയുന്നു.

 

Signature-ad

ഇന്നലെ വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മഴുകൊണ്ടാണ് ഇയാള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. കുഞ്ഞിനെ വെട്ടിക്കൊലപ്പെടുത്തിയിട്ടിരിക്കുന്ന ദൃശ്യം കണ്ട് ഭയന്നോടിയ മഹേഷിൻ്റെ അമ്മ സുനന്ദയേയും (62) ഇയാള്‍ വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്.മഴുവുമായി നില്‍ക്കുന്ന മഹേഷിനെ കണ്ട് ഭയന്ന് ബഹളം വെച്ച്‌ പുറത്തേക്കോടിയ സുനന്ദയെ പിന്തുടര്‍ന്നെത്തിയ ശ്രീമഹേഷ് ആക്രമിക്കുകയായിരുന്നു. സുനന്ദയുടെ കൈയ്ക്കാണ് വെട്ടേറ്റത്.ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് മഹേഷിനെ പിടിച്ച്‌ കെട്ടിയിട്ട് പോലീസിന് കൈമാറുകയായിരുന്നു.മഹേഷിൻ്റെ പിതാവ് ശ്രീമുകുന്ദൻ ട്രെയിൻ തട്ടി മരിച്ചിരുന്നു.ഈ സമയം മഹേഷ് വിദേശത്തായിരുന്നു.പിതാവ് മരിച്ചതോടെയാണ് ഇയാൾ നാട്ടില്‍ തിരിച്ചെത്തിയത്.തുടർന്ന് ഏതു സമയത്തും മദ്യപിച്ച് നടന്ന ഇയാൾ നാട്ടുകാർക്കും സ്ഥിരം തലവേദനയായിരുന്നു.

Back to top button
error: