ആമസോണ്‍ പേ
ആമസോണ്‍ പേ യുപിഐ വഴിയുള്ള പേയ്മെന്റിന്റെ പരമാവധി പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. ആമസോണ്‍ പേ യുപിഐയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം, ആദ്യ 24 മണിക്കൂറിനുള്ളില്‍ ഉപയോക്താവിന് 5000 രൂപ വരെ മാത്രമേ ഇടപാട് നടത്താൻ കഴിയൂ. അതേസമയം, ബാങ്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ ദിവസവും നടത്താവുന്ന ഇടപാടുകളുടെ എണ്ണം 20 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
പേടിഎം
ഒരു ദിവസം പരമാവധി ഒരു ലക്ഷം രൂപ ട്രാൻസ്ഫര്‍ ചെയ്യാൻ പേടിഎം നിങ്ങളെ അനുവദിക്കുന്നു. ഒരു വ്യക്തിക്ക് യുപിഐ വഴി മണിക്കൂറില്‍ 20,000 രൂപ വരെ പേടിഎം ഇടപാടുകള്‍ നടത്താം. ഒരു മണിക്കൂറില്‍ പരമാവധി അഞ്ച് ഇടപാടുകളും ഒരു ദിവസം പരമാവധി 20 ഇടപാടുകളും എന്ന പരിധിയും പേടിഎം മുന്നോട്ട് വെച്ചിട്ടുണ്ട്.
ഫോണ്‍പേ
ഫോണ്‍പേ പ്രതിദിന യുപിഐ ഇടപാട് പരിധി 1,00,000 രൂപയായി നിശ്ചയിച്ചു. കൂടാതെ, ബാങ്കിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു വ്യക്തിക്ക് ഫോണ്‍പേ യുപിഐ വഴി പ്രതിദിനം പരമാവധി 10 അല്ലെങ്കില്‍ 20 ഇടപാടുകള്‍ നടത്താനാകും.
ഗൂഗിള്‍ പേ
ഗൂഗിള്‍ പേ അല്ലെങ്കില്‍ ജി പേ എല്ലാ യുപിഐ ആപ്പുകളിലും ബാങ്ക് അക്കൗണ്ടുകളിലുമായി മൊത്തം 10 ഇടപാടുകളുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഒരു ദിവസം 10 ഇടപാടുകള്‍ മാത്രമേ ചെയ്യാൻ കഴിയൂ. ഇങ്ങനെ പ്രതിദിനം ഒരു ലക്ഷം രൂപ വരെ ഇടപാടുകള്‍ നടത്താനാകും.
ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിവയില്‍ മണിക്കൂര്‍ പരിധി നിശ്ചയിച്ചിട്ടില്ല.