ദുബായ്:സുഹൃത്തുക്കളുടെയോ കുടുംബാംഗത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പില്‍ സന്ദര്‍ശക വിസയെടുത്ത് യു.എ.ഇയില്‍ എത്തിയവര്‍ക്ക് 90 ദിവസം വരെ വിസ നീട്ടാം.
നിശ്ചിത വരുമാനമുള്ളവര്‍ക്ക് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സന്ദര്‍ശക വിസയിലെത്തിക്കാമെന്ന് യു.എ.ഇ അറിയിച്ചിരുന്നു.ഇവര്‍ക്കാണ് 90 ദിവസം വരെ യു.എ.ഇയില്‍നിന്ന് വിസ കാലാവധി നീട്ടാൻ കഴിയുന്നത്.
ഇവര്‍ക്ക് രാജ്യംവിടാതെ യു.എ.ഇയില്‍നിന്നുതന്നെ വിസ പുതുക്കാൻ കഴിയും.അബൂദബി, ഷാര്‍ജ, അജ്മാൻ, ഉമ്മുല്‍ഖുവൈൻ, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍നിന്ന് വിസയെടുത്തവര്‍ ഐ.സി.പിയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്.
ദുബൈ വിസക്കാര്‍ ജി.ഡി.ആര്‍.എഫ്.എയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കണം.180 ദിവസം വരെ ദുബൈ വിസക്കാര്‍ക്ക് കാലാവധി നീട്ടാം. 1120 ദിര്‍ഹമാണ് ചെലവ് വരുന്നത്. മറ്റ് എമിറേറ്റുകളിലെ വിസ 90 ദിവസം നീട്ടുന്നതിന് 862 ദിര്‍ഹം ചെലവാകും.