KeralaNEWS

മറ്റ് നെറ്റ്‌വർക്കുകളേക്കാൾ കുറവ്; കെ ഫോൺ പ്ലാനുകൾ ഇങ്ങനെ

തിരുവനന്തപുരം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റു ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആരംഭിച്ച കെ ഫോണ്‍ ഉദ്ഘാടനത്തിന് പിന്നാലെ താരിഫും പ്രഖ്യാപിച്ചു.
 

സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബത്തിനും ബ്രോഡ്ബാന്‍ഡ് സേവനം എത്താത്ത 75 ലക്ഷത്തോളം കുടുംബങ്ങള്‍ക്കും ആശ്വാസമാകുന്ന താരിഫ് ആണ് പുറത്തുവന്നത്.

നിലവില്‍ കേരളത്തില്‍ സജീവമായ ജിയോ ഫൈബര്‍, കേരളവിഷന്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ദാദാക്കളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് കെ ഫോണ്‍ നിരക്ക്. 9 പ്ലാനുകളാണ് പ്രഖ്യാപിച്ചത്. 6 മാസത്തേക്ക് ഒരുമിച്ച്‌ തുക നല്‍കാവുന്നതാണ്.

Signature-ad

ഏറ്റവും കുറഞ്ഞതും ആകര്‍ഷകവുമായ പ്ലാന്‍ 20 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനാണ്. ഒരു മാസത്തേക്ക് വെറും 299 എന്ന നിരക്കില്‍ ആറ് മാസത്തേക്ക് 1794 രൂപയാണ് നല്‍കേണ്ടത്.

മറ്റു പ്ലാനുകള്‍ 

30 എംബിപിഎസ് വേഗതയില്‍ 3000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 349 രൂപ നിരക്കില്‍ 2094 രൂപ.
40 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 399 രൂപ നിരക്കില്‍ 2394 രൂപ.
50 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപ നിരക്കില്‍ 2694 രൂപ.
75 എംബിപിഎസ് വേഗതയില്‍ 4000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 499 രൂപ നിരക്കില്‍ 2994 രൂപ.
100 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 599 രൂപ നിരക്കില്‍ 3594 രൂപ.
150 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 799 രൂപ നിരക്കില്‍ 4794 രൂപ.

200 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 999 രൂപ നിരക്കില്‍ 5994 രൂപ.
250 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 1249 രൂപ നിരക്കില്‍ 7494 രൂപ.

കെ ഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കണക്ഷന് അപേക്ഷിക്കാം. ആപ് സ്റ്റോറിലും പ്ലേസ്റ്റോറിലും ഇവ ലഭ്യമാകും. ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍നിന്ന് ഉപയോക്താക്കളെ നേരിട്ട് ബന്ധപ്പെട്ട് കണക്ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട തുടര്‍നടപടി സ്വീകരിച്ച്‌ പിന്‍കോഡ് അടിസ്ഥാനത്തില്‍ ലോക്കല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരെ കണക്ഷന്‍ നല്‍കാന്‍ ചുമതലപ്പെടുത്തും.

 

40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാന്‍ പര്യാപ്തമായ ഐടി അടിസ്ഥാനസൗകര്യം ഇപ്പോള്‍ കെ ഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. വരുന്ന ആറു മാസത്തിനിടയില്‍ തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കണക്ഷന്‍ നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Back to top button
error: