ആദ്യദിനം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കൊല്ലത്ത്, കുറവ് മലപ്പുറത്ത്;എഐ ക്യാമറ ആദ്യ 10 മണിക്കൂറില്‍ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ
തിരുവനന്തപുരം: എ ഐ ക്യാമറ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ ദിനം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ.ഏറ്റവും കൂടുതല്‍ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്.ഇവിടെ മാത്രം 4778 നിയമലംഘനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്.
അതേസമയം രണ്ടാംദിനം എഐ ക്യാമറയില്‍ കുടുങ്ങിയത് 49317 പേരാണ്.അര്‍ദ്ധരാത്രി 12 മണിമുതല്‍ വൈകിട്ട് 5 മണിവരെയുള്ള കണക്കാണിത്. ഏറ്റവും കൂടുതല്‍ നിയമലംഘനം തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.