IndiaNEWS

വീണ്ടും വീണ്ടും തീ കൊളുത്തുന്നു; മണിപ്പൂരിൽ കലാപത്തിന് ശമനമില്ല

ഇംഫാല്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശന ശേഷവും കലാപത്തിന് ശമനമില്ലാതെ മണിപ്പൂർ.
കാക്ചിംഗ് ജില്ലയിലെ സുഗ്നിയിലെ സ്‌കൂളിലാണ് ഇന്ന് വെടിവയ്പ്പ് ഉണ്ടായത്.സംഭവത്തിൽ അതിര്‍ത്തി രക്ഷാസേന സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് അസം റൈഫിള്‍സ് ജവാന്‍മാര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്നലെ ആംബുലൻസുകള്‍ക്ക് തീവച്ച്‌ എട്ടു വയസ്സുള്ള കുട്ടിയടക്കം മൂന്നു പേരെ ചുട്ടുകൊന്നിരുന്നു.ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ലാംസങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇറോയ്സെംബയിലാണ് നടുക്കുന്ന സംഭവം.നഗരത്തിലെ ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടുവന്ന രണ്ടു വാഹനമാണ് ആക്രമിക്കപ്പെട്ടത്. തിങ്കള്‍ രാവിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കാങ്ചുപ്പില്‍ സായുധ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു.
മെയ് മൂന്നിന് ആരംഭിച്ച കലാപം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനശേഷവും രൂക്ഷമായി തുടരുകയാണ്.ഞായറാഴ്ച പുലര്‍ച്ചെ കാക്ചിങ് ജില്ലയില്‍ രണ്ടു ഗ്രാമത്തിന് തീയിട്ട അക്രമികള്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടും തകര്‍ത്തിരുന്നു.
മണിപ്പൂരിലെ വംശീയ സംഘര്‍ഷങ്ങളില്‍ ഇതുവരെ 90ലധികം പേര്‍ കൊല്ലപ്പെടുകയും 310 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരു മാസം മുമ്ബാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. നിലവില്‍ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ 272 ദുരിതാശ്വാസ ക്യാമ്ബുകളിലായി 37,450 പേര്‍ അഭയം തേടിയിട്ടുണ്ട്.

Back to top button
error: