IndiaNEWS

കടകൾ ഒഴിയണം; മുസ്ലീങ്ങളുടെ കടകള്‍ക്ക് പുറത്ത് പോസ്റ്റർ

ത്രയും പെട്ടെന്ന് കടകൾ ഒഴിയണമെന്ന് മുസ്ലിങ്ങളുടെ കടകൾക്ക് പുറത്ത് പോസ്റ്റർ.
ഉത്തരാഖണ്ഡിലെ പുരോലയിലാണ് കടയൊഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീങ്ങളുടെ കടകള്‍ക്ക് പുറത്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

ലവ് ജിഹാദ് ആരോപിക്കപ്പെട്ട് ഉത്തരകാശി ജില്ലയില്‍ ഉടനീളം വലിയ പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. പുരോലിയിലെ 40-50 കടകള്‍ നടത്തുന്നത് മുസ്‌ളീങ്ങളാണ്. അജ്ഞാതസംഘത്തിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

Signature-ad

ശനിയാഴ്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടുയുവാക്കള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്ന സംഭവത്തില്‍ ലവ് ജിഹാദ് ആരോപിച്ച്‌ ശക്തമായ പ്രതിഷേധം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജൂണ്‍ 15 ന് മുമ്ബ് കടയൊഴിഞ്ഞു പോകണമെന്നും അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്ന പോസ്റ്ററുകള്‍ വന്നിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Back to top button
error: