KeralaNEWS

കുളത്തില്‍ കുളിക്കവേ മകന്‍ മുങ്ങിമരിച്ചു; ചികിത്സയിലിരുന്ന പിതാവും മരിച്ചു

കണ്ണൂര്‍: എടയന്നൂരില്‍ കുളത്തില്‍ മുങ്ങി മരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന അച്ഛനും മരിച്ചു. അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രംഗീത് രാജ് (14) ഇന്നലെ ഉച്ചയ്ക്ക് മുങ്ങിമരിച്ചിരുന്നു. അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേയായിരുന്നു അപകടം.

മുങ്ങിപ്പോയ രാജേഷ് അവശനിലയിലായതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരന്നു. കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രംഗീത്.

Signature-ad

 

 

Back to top button
error: