ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ദൈവനിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ യുവാവിന് വധശിക്ഷയും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി.
ഭവല്‍പ്പൂരിലെ ഇസ്ലാമി കോളനിയിലെ നൗമാന്‍ മാസി എന്ന 19കാരനാണ് വധശിക്ഷ വിധിച്ചത്. നാലുവര്‍ഷം മുന്‍പാണ് ഇയാള്‍ അറസ്റ്റിലായത്. വാട്സ്ആപ്പിലൂടെ ദൈവനിന്ദ പ്രചരിപ്പിച്ചു എന്നാണ് കേസ്.
ഭവല്‍പ്പൂര്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്.