ബംഗളൂരു:കർണാടകയിൽ കശാപ്പ് നിയമം പിന്‍വലിക്കുമെന്ന് മൃഗ സംരക്ഷണ മന്ത്രി കെ.വെങ്കടേഷ് പറഞ്ഞു.പോത്തിനെയും കാളയെയും ഭക്ഷിക്കാമെങ്കില്‍ എന്തുകൊണ്ട് പശുവിനെ ഭക്ഷണമാക്കിക്കൂടെന്നും അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്ത് കശാപ്പ് നിയമം പിന്‍വലിക്കാനുള്ള നടപടികള്‍ ഉടൻതന്നെ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.പുതിയ തീരുമാനം കര്‍ഷകര്‍ക്ക് സഹായകരമാകുമെന്നും വെങ്കടേഷ് കൂട്ടിച്ചേർത്തു.ഒരു പശു ചാകുമ്ബോള് ശവ സംസ്കാരത്തിന് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.