KeralaNEWS

വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി;പൊലീസ് ഓഫീസറെ കൈയ്യോടെ പിടികൂടി വിജിലൻസ്

കൊല്ലം: വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി.
ഏഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ പ്രദീപാണ് അറസ്റ്റിലായത്. കമ്ബോഡിയയിലേക്ക് പോകുന്നതിനായി എഴുകോണ്‍ സ്വദേശിയായ യുവാവ് അപേക്ഷ നല്‍കിയിരുന്നു. യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വൈകിട്ട് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
പരാതിക്കാരൻ മെയ് 25 നാണ് പാസ്പോര്‍ട്ട് ഓഫീസ് മുഖേന ഓണ്‍ലൈനായി പൊലീസ് ക്ലിയറൻസിന് അപേക്ഷ സമര്‍പ്പിച്ചത്. പരിശോധനയ്ക്കായി ഏഴുകോണ്‍ എസ്‌എച്ച്‌ഒ, സീനിയര്‍ സിപിഒ ആയ പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപാണ് പ്രദീപ് യുവാവിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് ‘ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയില്‍ കണ്ടാലേ സര്‍ട്ടിഫിക്കറ്റ് കിട്ടൂ’ – എന്നും പ്രദീപ് പറഞ്ഞതോടെ യുവാവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.

Back to top button
error: