KeralaNEWS

ട്രാക്കുകളിൽ അറ്റുകുറ്റപണികൾ; ട്രെയിൻ സർവീസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം

തിരുവനന്തപുരം:ട്രാക്കുകളിൽ അറ്റുകുറ്റപണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയത്തിലും റൂട്ടിലും മാറ്റം.
നാഗർകോവിൽ യാർഡ്, ചെങ്ങന്നൂർ – മാവേലിക്കര, കരുനാഗപ്പള്ളി – ശാസ്താംകോട്ട, കടയ്ക്കാവൂർ – വർക്കല എന്നീ സെക്ഷനുകളിലുമാണ് ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നത്. ചില
ട്രെയിനുകൾ ഭാഗികമായി റദ്ദക്കുകയും മറ്റു ചില ട്രെയിനുകളുടെ റൂട്ടിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1) എറണാകുളം ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ മെമു എക്സ്പ്രസ് (06441) ജൂൺ 1 മുതൽ 11 വരെയും ജൂൺ 13, 16, 17, 18, 20, 23, 24, 25, 27, 30 തീയതികളിലും കായംകുളം ജംഗ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ.

2) മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംങ്ഷൻ ഏറനാട് എക്സ്പ്രസ് (16605) ജൂൺ 21, 23, 24, 26 തീയതികളിൽ കൊല്ലം ജംങ്ഷൻ വരെ മാത്രമേ സർവീസ് നടത്തൂ.

3) നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് (16606) ജൂൺ 22, 24, 25, 27 തീയതികളിൽ കൊല്ലം ജംഗ്ഷനിൽ നിന്ന് സർവീസ് ആരംഭിക്കും.

Signature-ad

4) മംഗളൂരു സെൻട്രൽ – നാഗർകോവിൽ ജംഗ്ഷൻ പരശുറാം എക്സ്പ്രസ് (16649) ജൂൺ 21, 23, 24, 26 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ വരെ മാത്രമായിരിക്കും സർവീസ് നടത്തുക.

5) നാഗർകോവിൽ ജങ്ഷൻ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) ജൂൺ 22, 24, 25, 27 തീയതികളിൽ തിരുവനന്തപുരത്ത് നിന്ന് സർവീസ് ആരംഭിക്കും.

ട്രെയിൻ റൂട്ടിൽ മാറ്റം


1) പുനലൂർ – മധുര ജംഗ്ഷൻ എക്‌സ്‌പ്രസ് (16730), മധുര ജംഗ്ഷൻ – പുനലൂർ എക്‌സ്‌പ്രസ് (16729) ജൂൺ 21, 23, 24, 26 തീയതികളിൽ നാഗർകോവിൽ ടൗൺ വഴി സർവീസ് നടത്തും.

Back to top button
error: