KeralaNEWS

സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം കെഎസ്ആർടിസിക്ക് ലഭിച്ച ഇലക്ട്രിക് ‍ ബസുകൾ എത്തിത്തുടങ്ങി

തിരുവനന്തപുരം: സ്‌മാർട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തി തിരുവനന്തപുരം കോർപറേഷൻ കെഎസ്‌ആർടിസിക്ക്‌ വാങ്ങിനൽകുന്ന 113 ഇലക്ട്രിക് ബസുകളിൽ 60 ബസുകൾ നഗരത്തിലെത്തി.ബാക്കി 53 ബസ്‌ അടുത്തമാസം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ നിന്നാണ് ബസ് എത്തുന്നത്.
103.7 കോടി രൂപയാണ്‌ ഇലക്‌ട്രിക്‌ ബസുകൾ വാങ്ങാൻ സ്‌മാർട്‌സിറ്റി ഫണ്ട്‌ നൽകുന്നത്‌.നിരത്തിലിറങ്ങുന്ന ഇ- ബസുകളുടെ അത്രയും ഡീസൽ ബസുകൾ പിൻവലിക്കുകയും ചെയ്യും.ഇതോടെ നഗരവായു മലിനീകരണം ഗണ്യമായി കുറയ്‌ക്കാനാകും എന്നാണ് കരുതുന്നത്. ‘കാർബൺ രഹിത തിരുവനന്തപുരം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പ്പാകും ഇലക്ട്രിക്കൽ ബസുകൾ.

Back to top button
error: