IndiaNEWS

വിരമിയ്ക്കുന്ന ദിവസം ബസിനെ കെട്ടിപ്പിടിച്ച്‌  പൊട്ടിക്കരഞ്ഞ് ഡ്രൈവർ; തമിഴ്നാട്ടിൽ നിന്നും ഒരു വേറിട്ട കാഴ്ച

ചില മനുഷ്യർ അങ്ങനെയാണ്.സ്നേഹിക്കാൻ വേണ്ടി പിറന്നവർ.അത് മനുഷ്യരെയോ മൃഗങ്ങളെയോ പക്ഷികളെയോ ആകാം.തൊഴിലിനെയോ തൊഴിൽ സ്ഥാപനങ്ങളെയോ ആകാം.അത്തരത്തിലൊരു മനുഷ്യനാണ് മധുര സ്വദേശി മുത്തുപ്പാണ്ടി.

മുത്തുപ്പാണ്ടിയുടെദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. മുപ്പത് വര്‍ഷത്തെ സേവനത്തിനു ശേഷം, ‍ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ നിന്നും ‍വിരമിയ്ക്കുകയാണ് മധുര സ്വദേശി മുത്തുപ്പാണ്ടി.

 

Signature-ad

തമിഴ്നാട് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷനിനെ മധുര ഡിവിഷനിലെ ഡ്രൈവറായ മുത്തുപ്പാണ്ടി, മധുര – തിരുപ്പറംകുണ്‍ട്രം ബസിലായിരുന്നു ജോലി ചെയ്തിരുന്നത്.തൻ്റെ ജീവിതത്തോടൊപ്പം ഓടിച്ചു നടന്ന ബസിനെ പിരിയുമ്ബോള്‍  മുത്തുപ്പാണ്ടിയ്ക്ക് നിയന്ത്രിക്കാനായില്ല.പൊട്ടിക്കരഞ്ഞുകൊണ്ട് ബസിന്റെ മുന്നിൽ തലചേർത്തുനിന്ന മുത്തുപ്പാണ്ടിയുടെ കൈകളിലേക്ക് സ്റ്റേഷൻ മാസ്റ്റർ ആ താക്കോൽ വീണ്ടും വച്ചുകൊടുത്തു.

 

അവസാനമായി ഒരിയ്ക്കല്‍ കൂടി മുത്തുപ്പാണ്ടി ബസ് സ്റ്റാര്‍ട്ട് ചെയ്തു.ആ ഇരമ്ബല്‍ ശബ്ദം ഒരിയ്ക്കല്‍ കൂടി കേട്ട ശേഷം, ബസ് ഓഫാക്കി. സ്റ്റിയറിങിനും ക്ളച്ചിലും ഗിയറിലും ബ്രേക്കിലുമെല്ലാം തൊട്ടു തൊഴുതു. ബസില്‍ നിന്നും ഇറങ്ങിയ ശേഷം ഫുട് സ്റ്റെപ്പിലും തൊട്ടു തൊഴുതു. ബസിന് മുന്നിലെത്തി, കുട്ടികളെ കെട്ടിപ്പിയ്ക്കുന്നതു പോലെ കെട്ടിപ്പിടിച്ചു. ഉമ്മ വച്ചു.അങ്ങനെ കുറേ നേരം നിന്നു.പിന്നെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ ഒരു മദ്യപനെ പോലെ വേച്ചു വേച്ചു നടന്നുനീങ്ങി.

 

Back to top button
error: