IndiaNEWS

മദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കുഴഞ്ഞുവീണു

ദ്യപിച്ചെത്തിയ ഡോക്ടര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ കുഴഞ്ഞുവീണു.കർണാടകയിൽ ചിക്കമംഗളൂരുവിലുള്ള ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ ബാലകൃഷ്ണയാണ് കുഴഞ്ഞുവുണത്.

വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഒന്‍പത് സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ശസ്ത്രക്രിയ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് തീരുമാനിച്ചിരുന്നത്.എന്നാല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുന്‍പ് ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു.

 

Signature-ad

ഇയാള്‍ സ്ഥിരം മദ്യപാനി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.മുന്‍പ് പല തവണ ഇയാള്‍ മദ്യപിച്ച്‌ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഗികളുടെ ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു.

Back to top button
error: