കണ്ണൂര്‍: ട്രെയിന്‍ ബോഗിക്ക് തീവെച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. നേരത്തെ കണ്ണൂര്‍ റെയില്‍വെസ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാട്ടിലും കണ്ണൂര്‍ സര്‍വകലാശാലയിലെ താവക്കര ക്യാംപസ് പരിസരത്തും തീയിട്ടയാളാണ് പിടിയിലായത്. റെയില്‍വെ സ്റ്റേഷനിലെ എട്ടാം നമ്പര്‍ ബോഗിയിലേക്ക് ഇയാള്‍ കംപാര്‍ട്ട്‌മെന്റിന്റെ ചില്ലു കല്ലു കൊണ്ടു തകര്‍ത്തു കയറുന്ന ദൃശ്യം ലഭിച്ചിരുന്നുവെങ്കിലും വ്യക്തമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് പോലീസ് മറ്റിടങ്ങളിലെ ദൃശ്യങ്ങള്‍ കൂടി പരിശോധിക്കാന്‍ തയ്യാറായത്.
കസ്റ്റഡിയിലെടുത്തയാളെ സംഭവ ദിവസം റെയില്‍വേ ട്രാക്കില്‍ കണ്ടതായി ചില ബി.പി.സി.എല്‍ ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റിടങ്ങളില്‍ നിന്നും ലഭിച്ച സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങള്‍ ഇയാളോട് സാമ്യമുള്ളതാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇതു കൂടാതെ ഡോഗ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ നായ മണം പിടിച്ചു എട്ടാം നമ്പര്‍ പാളത്തിന് അടുത്തുള്ള കുറ്റികാട്ടിലേക്കാണ് ഓടി കയറിയത്. ഇതാണ് റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് നല്ല പരിചയമുള്ളയാളാണ് തീ വെച്ചതെന്ന നിഗമനത്തില്‍ പോലീസിനെ എത്തിച്ചത്.
ഇതോടെയാണ് സി.സി.ടി.വി ക്യാമറയില്‍ കണ്ടയാളെ തിരിച്ചറിയാനും കസ്റ്റഡിയിലെടുക്കാനും പോലീസിന് കഴിഞ്ഞത്. എന്നാല്‍, നേരത്തെ കണ്ണൂര്‍ സര്‍വകലാശാല പരിസരത്ത് തീയിടുകയും കുറ്റികാടുകള്‍ക്ക് തീയിടുകയും ചെയ്തയാളാണ് സംഭവത്തിന് പിന്നിലെന്ന് തെളിഞ്ഞാല്‍ കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള എന്‍.ഐ.എ യടക്കമുള്ള ഏജന്‍സികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകും. നേരത്തെ തീപിടിത്തത്തിന് കാരണക്കാരനായതിനാല്‍ പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ ഇതര സംസ്ഥാനക്കാരനാണെന്ന സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടാണ് പോലീസ് നല്‍കുന്നത്.
എലത്തൂര്‍ തീവെപ്പ് സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ്സില്‍ വീണ്ടും തീവെപ്പ് ഉണ്ടാകുന്നത്. എട്ടാം ട്രാക്കില്‍ നിര്‍ത്തിയിട്ട ട്രെയിന്‍െ്‌റ ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്. ഇന്നലെ രാത്രി 11.7 ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ച് 11.45 ഓടെ എട്ടാം ട്രാക്കിലാണ് നിര്‍ത്തിയിട്ട തീവണ്ടിയുടെ പിന്‍ഭാഗത്ത് കോച്ചിലാണ് പുലര്‍ച്ചെ 1. 27നാണ് തീ പടന്നത്. തീ ആളുന്നത് ശ്രദ്ധയില്‍പെട്ട റെയില്‍വെ പോര്‍ട്ടര്‍ വിവരം സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തി. ഉടന്‍ അപായ സൈറന്‍ മുഴക്കി അധികൃതരര്‍ ഫയഫോഴ്‌സിനെ വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് ഫയര്‍ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത്. .
തീ ആളുന്നത് ശ്രദ്ധയില്‍പെട്ട റെയില്‍വെ പോര്‍ട്ടര്‍ വിവരം സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഉടന്‍ അപായ സൈറന്‍ മുഴക്കി അധികൃതരര്‍ ഫയഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണക്കുമ്പോഴേക്കും ഒരു കോച്ച് പൂര്‍ണ്ണമായി കത്തിയമര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സ് ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധയമാക്കിയത്.