ഗാസിയാബാദ്: ഉത്തർപ്രദേശിലെ വൈശാലിയിൽ ഹിന്ദു സന്യാസിയുടെ പ്രസംഗത്തില്‍ ആകൃഷ്ടയായ മുസ്ലീം പെണ്‍കുട്ടി സനാതന ധര്‍മ്മം സ്വീകരിച്ചു.മുസാഫര്‍നഗര്‍ സ്വദേശി റുഖ്സാനയാണ് സനാതന ധര്‍മ്മം സ്വീകരിച്ച് രുക്മണിയായി മാറിയത്.
ധീരേന്ദ്ര ശാസ്ത്രി എന്ന സന്യാസിയുടെ പ്രഭാഷണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് താൻ ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചതെന്ന് രുക്മിണി പറയുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതത്തിലേക്ക് വന്നത്.സനാതനത്തെ സ്വീകരിക്കുന്നതിന് മുമ്ബ്, വിശുദ്ധ ഗണ്ഡക് നദിയില്‍ കുളിച്ച് റുഖ്സാനയെ ശുദ്ധീകരിച്ചിരുന്നു.
അതേസമയം വൈശാലി നിവാസിയായ റോഷൻ കുൻവാര്‍ എന്ന ഹിന്ദു യുവാവുമായി കോളേജ് കാലം മുതല്‍ പ്രണയത്തിലായിരുന്നു റുഖ്സാനയെന്നും വിവാഹത്തിനായി നിർബന്ധിച്ച് മതം മാറ്റുകയുമായിരുന്നുമെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
2018ല്‍ ജയ്പൂരിലെ എസ്ആര്പിഎസ് കോളേജില്‍ ഒരുമിച്ച് പഠിക്കുകയായിരുന്നു ഇവര്‍.കഴിഞ്ഞ 4 വര്‍ഷമായി ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു.യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചെങ്കിലും റുഖ്സാനയുടെ വീട്ടുകാര്‍ ഈ വിവാഹത്തിന് എതിരായിരുന്നു.ഹിന്ദുമതത്തിലേക്ക് മാറാമെങ്കിൽ വിവാഹം കഴിക്കാമെന്ന് റോഷൻ ഉറച്ചുനിന്നതോടെയാണ് റുഖ്സാന മതം മാറിയതെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനായി ബാഗേശ്വര്‍ ധാമിലെ മഹന്ത് പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയുടെ ആശ്രമത്തിലേക്ക് റുഖ്സാനയെ റോഷൻ പതിവായി നിർബന്ധിച്ച് കൊണ്ടുപോകുമായിരുന്നു എന്നും കുടുംബം വെളിപ്പെടുത്തി.വീട്ടുകാർ എതിർത്തപ്പോൾ സ്ഥലത്തെ ബിജെപി നേതാക്കൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച, രുക്മണിയും റോഷനും ഹിന്ദു ആചാരപ്രകാരം വൈശാലിയിലെ ലാല്‍ഗഞ്ചിലെ റെപുരയിലുള്ള അര്ധനാരേശ്വര് മഹാദേവ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി.