പൊള്ളലേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൊമ്മസാന്ദ്രയിലെ യാരന്ദഹള്ളിയില്‍ താമസിക്കുന്ന 30 കാരനായ വിജയ് കുമാര്‍ എന്നറിയപ്പെടുന്ന വിജയ് ശങ്കര്‍ ഭീമ ശങ്കര്‍ ആര്യക്കാണ് പൊള്ളലേറ്റത്.വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
ചാമരാജ്പേട്ടയിലെ എംഡി ബ്ലോക്കില്‍ നിന്നുള്ള ജ്യോതി ദൊഡ്ഡമണിയാണ് പ്രതി. അഫ്സല്‍പൂര്‍ സ്വദേശിയാണ് ജ്യോതി. ഹനുമന്തനഗറിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് ഇവര്‍. വിജയ് ചാമരാജ്പേട്ടിലെ ഒരു വസ്ത്ര കമ്ബനിയില്‍ ഫോട്ടോ എഡിറ്ററാണ്. അഞ്ചു വര്‍ഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
ഇതിനിടയിൽ മേയ് 11 ന് വിജയ് വിവാഹിതനായി. മേയ് 23 ന് ബെംഗളൂരുവില്‍ മടങ്ങിയെത്തുകയും ചെയ്തു.തുടർന്ന് മേയ് 25ന് തന്റെ പിറന്നാള്‍ ആഘോഷത്തെക്കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ ജ്യോതി വിജയിനെ വീട്ടിലേക്ക് വിളിച്ചു.ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നരീതിയിൽ വിജയിന്റെ വസ്ത്രം അഴുപ്പിച്ച ശേഷം കരുതിവെച്ച തിളച്ച വെള്ളമൊഴിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് നഴ്സിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.