നാഷണൽ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷൻ ലിമിറ്റഡ് (NTPC) റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിശദാംശങ്ങള്‍
ഇലക്‌ട്രിക്കല്‍ – 120
ഇലക്‌ട്രിക്കല്‍ – 120
മെക്കാനിക്കല്‍ – 120
ഇലക്‌ട്രോണിക്‌സ് – ഇൻസ്ട്രുമെന്റേഷൻ – 60
യോഗ്യത
അംഗീകൃത സര്‍വകലാശാല/ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് കുറഞ്ഞത് 60% മാര്‍ക്കോടെ ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ഇലക്‌ട്രോണിക്‌സ്/ഇൻസ്ട്രുമെന്റേഷൻ എന്നിവയില്‍ ബി.ടെക് നേടിയിരിക്കണം. ഇതോടൊപ്പം ഏഴ് വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
പ്രായ പരിധി
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 35 വയസില്‍ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കും.
അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 35 വയസില്‍ കൂടരുത്. എന്നിരുന്നാലും, സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കും.
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് പരിശോധിക്കാവുന്നതാണ്.
ശമ്ബള വിശദാംശങ്ങള്‍
ഇ3 ഗ്രേഡ് അനുസരിച്ച് പ്രതിമാസം 60,000 രൂപ മുതല്‍ 1,80,000 രൂപ വരെ ശമ്ബളം ലഭിക്കും.
യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക സൈറ്റായ careers(dot)ntpc(dot)co(dot)in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം . 300 തസ്തികകളിലേക്കാണ് നിയമനം. വിജ്ഞാപനമനുസരിച്ച്, അപേക്ഷാ നടപടികള്‍ ജൂണ്‍ രണ്ടിന് അവസാനിക്കും.