കോഴിക്കോട്: വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ ആറാം ക്ലാസ്
വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകൻ കാശിനാഥൻ ആണ് മരണപ്പെട്ടത്.
രാത്രി ഒൻപതുമണിയോടെയാണ് വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ നിലയില്‍ കാശിനാഥനെ കണ്ടെത്തുന്നത്.കൂട്ടുകാരോടൊപ് പമുള്ള കളികഴിഞ്ഞ് മടങ്ങിയ കാശിനാഥൻ രാത്രി വൈകിയും വീട്ടില്‍ തിരിച്ചെത്താതായതോടെ വീട്ടുകാർ കൂടെ കളിക്കാൻ പോയ കുട്ടികളുമായി ബന്ധപ്പെട്ടപ്പോൾ വീട്ടിലേക്ക് പോയതായാണ് മറുപടി കിട്ടിയത്.തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.ആര്യ സഹോദരിയാണ്.