പലതരം ഭക്ഷണ പദാർത്ഥങ്ങളിലൂടേയും പാനീയങ്ങളിലൂടേയും നമ്മൾ മധുരം കഴിക്കാറുണ്ട്. മധുരം അധികം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ അത് കഴിക്കുന്നത് നിയന്ത്രിച്ചു വയ്ക്കേണ്ടത് വളരെ പ്രധാനമാണ്.
ശരീര ഭാരം കൂടുക, പ്രമേഹം എന്നവയ്ക്കെല്ലാം അമിതമായ മധുരം നയിച്ചേക്കാം. അതിനാല്‍ തന്നെ മധുരം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ പലര്‍ക്കും ഇതെങ്ങനെയാണ് ചെയ്യേണ്ടത് എന്ന സംശയം വരാം. ഇതിനെ കുറിച്ചാണ് വിശദമാക്കുന്നത്. താഴെ പറയുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ മധുരത്തോടുള്ള അമിത ആസക്തി ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.
പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുകയാണെങ്കിൽ ഉദാഹരണത്തിന് പയറുവർഗ്ഗങ്ങൾ, സോയാബീൻ എന്നിവ മധുരത്തോടുള്ള ആസക്തി കുറയ്ക്കാവുന്നതാണ്.
പഴങ്ങൾ കഴിക്കുന്നതാണ് മറ്റൊരു പരിഹാരം. മധുരം കഴിക്കാൻ കൊതി തോന്നുമ്പോൾ ചോക്ലേറ്റുകളോ ബേക്കറി വിഭവങ്ങളോ കേക്കോ ഐസ്ക്രീമോ എല്ലാം കഴിക്കുന്നതിന് പകരം പഴങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നതും നല്ലതാണ്. ഇതിലൂടെ വൈറ്റമിനുകളും ധാതുക്കളും അടക്കം പല അവശ്യഘടകങ്ങളും നമുക്ക് ലഭിക്കുകയും ചെയ്യും.
മധുരം കഴിക്കാൻ തോന്നുമ്പോള്‍ അധികം പുളിയില്ലാത്ത കട്ടത്തൈര് അല്പം കഴിക്കുന്നതും നല്ലതാണ്. ഇത് മധുരത്തോടുള്ള കൊതി അടക്കുന്നതിന് സഹായിക്കും. എന്ന് മാത്രമല്ല വയറിനും ഏറെ നല്ലതാണ് തൈര്. വിശപ്പ് മിതപ്പെടുത്താനും തൈര് ഏറെ സഹായകമാണ്.
ധാരാളം പോഷകങ്ങൾ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും നല്ലതാണ്. മധുരം കഴിക്കാൻ ആഗ്രഹം തോന്നുമ്പോള്‍ പലരും ഈന്തപ്പഴം പോലുള്ള പോഷകഗുണമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളിലേക്ക് പോകാറില്ല. എന്നാല്‍ ഈന്തപ്പഴം ഇത്തരത്തില്‍ കഴിക്കാവുന്ന ഏറ്റവും അനുയോജ്യമായൊരു ഭക്ഷണമാണ്. ഫൈബര്‍, പൊട്ടാസ്യം, അയേണ്‍ തുടങ്ങി പല അവശ്യഘടകങ്ങളുടെയും സ്രോതസ് കൂടിയാണ് ഈന്തപ്പഴം.