IndiaNEWS

2000 രൂപ നോട്ട്; ബിജെപി നേതാവിന്റെ പൊതുതാല്‍പര്യ ഹർജി തളളി

ന്യൂഡല്‍ഹി: തിരിച്ചറിയല്‍ രേഖയില്ലാതെ 2000 രൂപ നോട്ട് ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാമെന്ന ഉത്തരവിനെതിരെ ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി.
ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ഒരു രേഖകളുമില്ലാതെ 2000 രൂപയുടെ നോട്ടുകള്‍ മാറ്റി നല്‍കാമെന്ന തീരുമാനം ശരിയല്ലെന്നും അത് റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: