IndiaNEWS

പാഠ്യപദ്ധതിയില്‍നിന്ന് ഇക്ബാലും ഗാന്ധിയും പുറത്ത്, സവർക്കർ അകത്ത്

ന്യൂഡല്‍ഹി: ‘സാരെ ജഹാൻ സെ അച്ഛാ’ എന്ന ദേശഭക്തി ഗാനത്തിന്റെ രചയിതാവും എഴുത്തുകാരനുമായ മുഹമ്മദ് ഇഖ്ബാലിനെ കുറിച്ചുള്ള ഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍നിന്ന് നീക്കാൻ കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വകലാശാല(ഡി.യു) തീരുമാനിച്ചിരുന്നു.ഇതിനു പിന്നാലെ സംഘ്പരിവാര്‍ ആചാര്യൻ വി.ഡി സവര്‍ക്കറെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍വകലാശാല.

ബി.എ പൊളിറ്റിക്കല്‍ സയൻസ്(ഹോണേഴ്‌സ്) സിലബസിലാണ് ഹിന്ദുത്വ നേതാവിനെക്കുറിച്ച്‌ പുതിയ പാഠഭാഗം ചേര്‍ക്കാൻ ഡി.യു അക്കാഡമിക് കൗണ്‍സില്‍ തീരുമാനം.

അഞ്ചാം സെമസ്റ്ററില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗത്തിനു പകരവും സവര്‍ക്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന് പകരം, ഗാന്ധിയെക്കുറിച്ചുള്ള പാഠഭാഗം ഏഴാം സെമസ്റ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ നാല് വര്‍ഷത്തിനു പകരം മൂന്നു വര്‍ഷത്തെ ബിരുദ കോഴ്‌സില്‍ ചേര്‍ന്നവര്‍ക്ക് ഗാന്ധിയെക്കുറിച്ച്‌ പഠിക്കാനുണ്ടാകില്ല.

Signature-ad

 

കഴിഞ്ഞ ദിവസം ചേര്‍ന്ന അക്കാദമിക് കൗണ്‍സിലിലാണ് സവര്‍ക്കറിനെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താൻ പ്രമേയം പാസാക്കിയത്. തീരുമാനത്തെ ഒരു വിഭാഗം അധ്യാപകര്‍ എതിര്‍ത്തു. പാഠ്യപദ്ധതി കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലാ നിര്‍വാഹക സമിതിയാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: