രതീഷ് ബാലകൃഷ്ണപ്പൊതുവാൾ സംവിധാനം ചെയ്യുന്ന ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’ ആരംഭിച്ചു
സുരാജ് വെഞ്ഞാറമൂടിന് അംഗീകാരങ്ങൾ നേടിക്കൊടുത്ത ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ’, കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ‘ന്നാ താൻ കേസുകോട്’ എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥ’.
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് (മെയ് 29) പയ്യന്നൂരിൽ ആരംഭിച്ചു.
ഗവ.കോളജിൽ നടന്ന വ്യത്യസ്ഥമായ ചടങ്ങിലാണ് ചിത്രീകരണത്തിനു തുടക്കം കുറിച്ചത്. ‘ന്നാ താൻ കേസ് കൊട്’ ചിത്രത്തിലെ സുരേശനെയും സുമലതയേയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും ചിത്രയും ഹാരമണിഞ്ഞ് കടന്നു വരുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ്. ഇരുവരും സംവിധായകൻ്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അതേ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സംവിധായകൻ ഈ ചിത്രം അവതരിപ്പിക്കുന്നത്.
തുടർന്ന് മുൻ എം.എൽ.എമാരായ കെ.പി.കുഞ്ഞിക്കണ്ണനും വി.വി.രാജേഷും അഡ്വ.പി.സുരേഷ്. ലിസ്റ്റിൻ സ്റ്റീഫൻ, അനൂപ് കണ്ണൻ, ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പള്ളി, വിവേക് ഹർഷൻ, ജെ.കെ എന്നിവരും ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ഉത്തരമലബാറിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ആചാരാനുഷ്ടാനങ്ങൾക്ക് പ്രാധാന്യം നൽകി, തികച്ചും റിയലിസ്റ്റിക്കായ ഒരു പ്രണയകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ
സുധീഷ്, ശരത് രവി, ബാബു അന്നൂർ, എന്നിവരും ഓഡിയേഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങളും നാടകകലാകാരന്മാരും ഈ ചിത്രത്തിലൂടെ സ്ക്രീനിലെത്തുന്നു.
ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളും നിർണ്ണായകമായ വേഷങ്ങളിലെത്തു
ന്നുണ്ട്.
ഗാനങ്ങൾ- വൈശാഖ് സുഗുണൻ.
സംഗീതം- ഡോൺ വിൻസൻ്റ്.
ഛായാഗ്രഹണം- സബിൻ ഊരാളു കണ്ടി.
എഡിറ്റിംഗ്- ആകാശ് തോമസ്.
ക്രിയേറ്റീവ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്.
ലൈൻ പ്രൊഡ്യൂസേർസ്- മനു ടോമി, രാഹുൽ നായർ,
കോ- പ്രൊഡ്യൂസേർസ് – ജെയ്ക്കെ.രതീഷ് ബാലകൃഷ്ണപ്പാതുവാൾ വിവേക് ഹർഷൻ,
പ്രൊഡക്ഷൻ ഡിസൈനർ – കെ.കെ.മുരളീധരൻ.
പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ.
പയ്യന്നൂരും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്നു
വാഴൂർ ജോസ്.
ഫോട്ടോ – റിഷാജ് മുഹമ്മദ്.