ആലപ്പുഴ ജില്ലയിലെ വിവിധ അഗ്നിരക്ഷാനിലയങ്ങളുടെ പരിധിയില്‍ സിവില്‍ ഡിഫൻസ് വോളണ്ടിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
4-ാം ക്ലാസ് യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവര്‍ക്ക് cds.fire.kerala.gov.in എന്ന വെബ് സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കുന്നവര്‍ക്ക് 15 ദിവസത്തെ പരിശീലനം നല്‍കും. ജൂണ്‍ 10, 11, 12, 13, തീയതികളില്‍ വിവിധ അഗ്നിരക്ഷാനിലയങ്ങളില്‍ വെച്ചാണ് തിരഞ്ഞെടുപ്പ്.
വിവിധ കേന്ദ്രങ്ങളിലെ ഫോണ്‍ നമ്ബറുകള്‍: ആലപ്പുഴ-04772230303, ചേര്‍ത്തല-04782812455, അരൂര്‍-04782872455, ഹരിപ്പാട്-04790411101, കായംകുളം-04792442101, മാവേലിക്കര-04792306264, തകഴി-04772275575, ചെങ്ങന്നൂര്‍-04792456094.