IndiaNEWS

വീര്‍ സവര്‍ക്കറുടെ സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകളെ അടിസ്ഥാനമാക്കി ബിഗ് ബജറ്റ് സിനിമ വരുന്നു

ഹൈദരാബാദ്:വീര്‍ സവര്‍ക്കറുടെ സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകളെ അടിസ്ഥാനമാക്കി ബിഗ് ബജറ്റ് സിനിമ വരുന്നു.
നടനും നിര്‍മ്മാതാവുമായ രാം ചരണാണ് പുതിയ സിനിമ പ്രഖ്യാപിച്ചത്.മെയ് 28 നു വീര്‍ സവര്‍ക്കറുടെ ജയന്തി ദിനത്തില്‍ ആയിരുന്നു പ്രഖ്യാപനം.
“ദി ഇന്ത്യ ഹൗസ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിനേതാക്കളായ നിഖില്‍ സിദ്ധാര്‍ത്ഥയും അനുപം ഖേറും പ്രധാന വേഷങ്ങളില്‍ എത്തും. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കറുടെ പങ്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ രാംചരണ്‍ തന്റെ സമൂഹാമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.
ലണ്ടൻ പശ്ചാത്തലമാക്കിയാണ് ദി ഇന്ത്യ ഹൗസ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും വിദേശഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: