LIFEMovie

എന്ത് ലോകസുന്ദരിയുടെ മുഖത്തെല്ലാം ചുളുവുകൾ? ഹൃദയം തകർന്ന് ആരാധകർ! ഐശ്വര്യ റായിയുടെ ക്ലോസപ് ഫോട്ടോ വൈറൽ

ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. ലോക സുന്ദരിപ്പട്ടം നേടി കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ മുൻനിര നായികയായി ഉയർന്ന് നിൽക്കുകയാണ് താരം. ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ് ഐശ്വര്യ ഇപ്പോൾ. ഈ അവസരത്തിൽ നടിയുടെ ഒരു ക്ലോസപ് ഫോട്ടോയാണ് വൈറൽ ആകുന്നത്.

പ്രായാധിക്യത്തിന്റെ മാറ്റങ്ങൾ മുഴുവനും ഐശ്വര്യയുടെ മുഖത്ത് കാണാനാകും. മുഖത്തെല്ലാം ചുളുവുകൾ വന്ന് കഴിഞ്ഞു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. “എല്ലാവരും വാർദ്ധക്യം എന്ന പ്രക്രിയയിലൂടെ കടന്നുപോകും. അവരുടെ പ്രായത്തിലും അവൾ സുന്ദരിയാണ്, ഇത് ചെറുപ്പമോ പ്രായമോ എന്നതല്ല, എല്ലാവരും പ്രായമാകണം, ആത്മാവാണ് സുന്ദരമാകേണ്ടത്, ഐശ്വര്യ റായ് ഒരു പാവയല്ല, അവരും നമ്മളെപ്പോലെ ഒരു മനുഷ്യനാണ്..അവർക്കും പ്രായമാകും”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Signature-ad

മണിരത്നം സംവിധാനം ചെയ്‍ത ‘ഇരുവർ’ എന്ന ചിത്രത്തിലൂടെ 1997ൽ ഐശ്വര്യ റായ് വെള്ളിത്തിരയിൽ അരങ്ങേറുന്നത്. ‘ഓർ പ്യാർ ഹോഗയാ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്‍ട്ര പരസ്യ ബ്രാൻഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്‍തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടർന്നു. മകൾ ആരാധ്യക്ക് ജൻമം നൽ‌കി അധികം വൈകാതെ ക്യാമറയ്‍‌ക്ക് മുന്നിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തിയിരുന്നു.

അഞ്ച് ഭാഷകളിലായി 47 സിനിമകളിലേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും യുവ നടിമാരെ പോലും അമ്പരപ്പിക്കുന്ന തരത്തിൽ ഇന്ത്യയുടെ വെള്ളിത്തിരയിൽ നായികയായി അഭിനയജീവിതം തുടരുകയാണ് ഐശ്വര്യ റായ്. പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലാണ് ഐശ്വര്യ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മണി രത്നം ആണ് ചിത്രം സംവിധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: