IndiaNEWS

പെണ്‍കുഞ്ഞിന് ജന്മം നല്‍കി  പന്ത്രണ്ടുകാരി; പിതാവ് അറസ്റ്റിൽ

ന്ത്രണ്ടുകാരി പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ.അമൃത്‌സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ ഇന്നലെ രാവിലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പെൺകുഞ്ഞിന് ജൻമം നൽകിയത്.പെൺകുട്ടിയുടെ മൊഴിയിൽ പിതാവിനെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് തന്നെയാണ് പെണ്‍കുട്ടിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.തുടർന്ന് ഡോക്ടർമാർ നടത്തിയ ചോദ്യം ചെയ്യലിനാണ് പിതാവ് തന്നെ വളരെക്കാലമായി പീഡിപ്പിച്ചിരുന്ന കാര്യം പെൺകുട്ടി പറഞ്ഞത്.
പെണ്‍കുട്ടിക്ക് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോള്‍ അവളുടെ അമ്മ വീട് വിട്ടു പോവുകയും കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്‌തതായാണ്. മലമൂത്ര വിസര്‍ജനത്തിനായി പെണ്‍കുട്ടി വീടിന് പുറത്തു പോകാറുണ്ടായിരുന്നു.ഈ സമയത്താണ് 12-കാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായതെന്നാണ് പിതാവിന്‍റെ ആരോപണം. ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിനാണ് പിതാവ് കുറ്റം സമ്മതിച്ചത്.ഫഗ്‌വാര സിറ്റി പൊലീസിനാണ് അന്വേഷണത്തിന്‍റെ ചുമതല.
പ്രസവത്തോടെ ആരോഗ്യനില മോശമായ പെണ്‍കുട്ടി ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: